അന്തിക്കാട്: തൃശ്ശൂർ ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ: വി എസ് സുനിൽകുമാർ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. മുറ്റിച്ചൂർ എൽ.പി സ്കൂളിലെ 29ാം നമ്പർ ബൂത്തിലാണ് സുനിൽകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയും അമ്മയും മകനും ഉൾപ്പെടെയായിരുന്നു വോട്ട് ചെയ്യാൻ എത്തിയത്.രാവിലെ 6.45 ന് ബൂത്തിലെത്തിയ സ്ഥാനാർത്ഥിക്ക് വോട്ടർമാരുടെ നീണ്ട നിര മൂലം 1 മണിക്കൂറോളം കാത്തിരുന്ന് 8 മണിക്കാണ് വോട്ട് ചെയ്യാൻ കഴിഞ്ഞത്. ചൂട് മൂലം വോട്ടർമാരിൽ ഭൂരിഭാഗവും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയതാണ് ബൂത്തുകളിൽ തിരക്കിനിടയാക്കുന്നത്. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അന്തിക്കാട് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ 8.30 ന് എത്തിയ മന്ത്രിക്ക് 9.30 ശേഷമാണ് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞത്.
previous post