പേരാമംഗലം: വോട്ട് ചെയ്യാനെത്തിയയാൾ പോളിഞ് ബൂത്തിലെത്തുന്നതിനു മുൻപ് കുഴഞ്ഞുവീണ് മരിച്ചു. പേരാമംഗലം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ പേരാമംഗലം പുത്തൻവീട്ടിൽ നാരായണൻ (77 ) ആണ് മരിച്ചത്. വോട്ട് ചെയ്യാനായി ബൂത്തിൻ്റെ ഗെയ്റ്റി മുൻവശം ഓട്ടോയിൽ വന്നിറങ്ങിയ ശേഷം ബൂത്തിലേക്ക് പോകുമ്പോഴാണ് ശാരീരിക അവശതയെ തുടർന്ന് കുഴഞ്ഞു വീണത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: കുഞ്ഞി ലക്ഷ്മി. മക്കൾ: ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, സുജാത. മരുമക്കൾ: രാഗി, സന്ധ്യ, സമ്പത്ത്. സംസ്ക്കാരം ശനിയാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.