അന്തിക്കാട്: അന്തിക്കാട് ഹൈസ്‌കൂളിൽ 33 ആം നമ്പർ ബൂത്തിൽ ആൾ മാറി വോട്ട് ചെയ്തത് ആശങ്കക്കിടയാക്കി. സെലീന എന്ന് പേരുള്ള സ്ത്രീ ഉച്ചക്ക് വോട്ട് ചെയ്യാനെത്തിയപ്പോൾ തന്റെ പേരിൽ രാവിലെ ഒരാൾ വോട്ട് ചെയ്തതായി കണ്ടെത്തി. ഇതിനിടെ കള്ളവോട്ട് നടന്നെന്ന പ്രചാരണവും ഉണ്ടായി. ഒരു പ്രദേശത്ത് ഒരേ പേരുള്ള രണ്ടുപേർ വന്നതാണ് ആശയക്കുഴ പ്പത്തിനിടയാക്കിയത്. ഇതിൽ ഒരു സെലീന രാവിലെ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റേയാളുടെ നമ്പറാണ് കൊണ്ട് വന്നത്. ആൾ വോട്ട് ചെയ്തപ്പോൾ പോളിങ്ങ് ഓഫീസർ അടക്കമുള്ളവർ ഫോട്ടോ പരിശോധിച്ചിട്ടില്ല എന്ന് പറയുന്നു. രണ്ടാമത്തെ ആൾ എത്തിയപ്പോളാണ് തെറ്റ് മനസിലായത്. തുടർന്ന് ഇവർക്ക് ടെണ്ടർ വോട്ട് ചെയ്യാൻ അവസരം നൽകിയതോടെയാണ് ആശങ്കകൾ നീങ്ങിയത്.