മണലൂർ: മണലൂർ സെന്റ് ഇഗ്‌നേഷ്യസ് യൂ പി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്ത് തെറ്റിക്കയറുകയും കയ്യിൽ പ്രിസൈഡിങ് ഓഫീസർമഷി പുരട്ടുകയും പിന്നീട് ബൂത്ത് മാറി എന്ന് പറഞ്ഞ് യഥാർത്ഥ ബൂത്തിൽ വോട്ട് ചെയ്യാൻ കൊണ്ടാക്കിയത് പ്രതിഷേധത്തിനിടയാക്കി. ചാഴൂർ കുട്ടുപറമ്പിൽ അച്ഛമ്മക്ക് ഇതുമൂലം രാത്രി 8.45 നാണ് വോട്ട് ചെയ്യാനായത്. ഉച്ചക്ക് രണ്ടു മണിക്കാണ് അച്ചാമ്മ (75) വോട്ട് ചെയ്യാൻ 154 ആം ബൂത്തിൽ ചെല്ലുന്നത്. രേഖകൾ പരിശോധിക്കുന്നതിനിടെ പ്രിസൈഡിങ് ഓഫീസർ അച്ചാമ്മയുടെ കയ്യിൽ മഷി പുരട്ടി.
പിന്നീടാണ് അച്ചാമ്മക്ക് വോട്ട് ചെയ്യേണ്ട ബൂത്ത് 153 ആണെന്ന് മനസിലാവുന്നത്. പ്രിസൈഡിങ് ഓഫീസർ തന്നെ ഇവരെ യഥാർത്ഥ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിച്ചെങ്കിലും ബിജെപിയുടെ പോളിങ് ഏജന്റുമാർ എതിർത്തു. ഇവരുടെ കൈവശം തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതും, വോട്ട് ചെയ്തതായി മഷി പുരട്ടിയിരുന്നതും കാരണമാണ് തങ്ങൾ എതിർത്തതെന്ന് ബി ജെ പി പ്രതിനിധികൾ പറഞ്ഞു. തുടർന്ന് അച്ചാമ്മയോട് 6 മണിക്ക് വരാൻ പറഞ്ഞ് പ്രീസൈഡിങ് ഓഫീസർ പറഞ്ഞയച്ചു. വൈകീട്ട് രേഖകളുമായി എത്തുകയും, മഷി പുരട്ടിയതിന്റെ ഉത്തരവാദിത്വം പ്രെസൈഡിങ് ഓഫിസർ ഏറ്റെടുക്കുകയും രാഷ്ട്രീയ കക്ഷികൾ തമ്മിൽ ചർച്ച ചെയ്ത ശേഷം രാത്രി 8.45 നാണ് അച്ചാമ്മ വോട്ട് ചെയ്ത് മടങ്ങിയത്.