അന്തിക്കാട്: അന്തിക്കാട് കോൾപാടശേഖരത്തിൽ വൻ തീപിടുത്തം. വിളവെടുപ്പ് കഴിഞ്ഞ് വൈക്കോൽ കെട്ടുകൾ സമൃദ്ധമായി ഉണ്ടായിരുന്ന കോതാം കോൾ പാടത്തിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച്ച പകൽ രണ്ടോടെയാണ് സംഭവം. തൃപ്രയാറിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും കർഷകരും ചേർന്ന് ഏറെ പരിശ്രമത്തി നൊടുവിലാണ് തീ അണച്ചത്. ആരോ പാടത്തെ ചവറുകൾക്ക് തീയിട്ടതിൽ നിന്ന് കാറ്റത്ത് മറ്റ് പാടങ്ങളിലേക്കു പടർന്നു പിടിച്ചാണ് തീപിടിത്തം ഉണ്ടായതെന്ന് കരുതുന്നു. തീപിടുത്തമുണ്ടായ പാടങ്ങളിൽ നിന്നുള്ള നെല്ലട്ടികൾ വെള്ളിയാഴ്ച്ചയാണ് ഇവിടെ നിന്നും കയറ്റിപ്പോയത് എന്നതിനാൽ വലിയ കാർഷിക ദുരന്തമാണൊഴിവായത്.