തൃശൂർ: ഓൺലൈൻ ആപ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യ പ്രതി അറസ്റ്റിൽ. മൈ ക്ലബ് ട്രേഡ്സ് ( എംസിടി ) എന്ന ഓൺ ലൈൻ ആപ്പ് വഴി തൃശൂർ ജില്ലയിൽ 5 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹനെ (46) സബ് ഇൻസ്പെക്ടർ എ.എം. യാസിൻ ആണ് അറസ്റ്റ് ചെയ്തത്.
എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം നേരിട്ട് ക്യാഷ് ആയി സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എംസിടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകൾ ആണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.