കാഞ്ഞാണി: അന്തിക്കാട് പ്രസ് ക്ലബും മണലൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി, ജില്ല അന്ധതനിവാരണ സൊസൈറ്റിയുടെ സഹകരണത്തോടെ കാരമുക്ക് ശ്രീനാരായണഗുപ്ത സമാജം ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് വിശിഷ്ടാതിഥിയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ പ്രിയേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡേവീസ്, പ്രസ് ക്ലബ് സെക്രട്ടറി സജീവൻ കാരമുക്ക് എന്നിവർ സംസാരിച്ചു. വി.എസ്. സുനിൽകുമാർ, ഷാജു കാരമുക്ക്, ടി.എസ്. സജി എന്നിവർ നേതൃത്വം നൽകി.
next post