അന്തിക്കാട്: പുത്തൻ പീടികയിലും പെരിങ്ങോട്ടുകരയിലും ക്ഷേത്ര ങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം. പുത്തൻപീടിക തോന്നിയകാവ് ഭഗവതി ക്ഷേത്രത്തിലെ നടപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ ഭണ്ഡാരം കുത്തി പൊളിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ക്ഷേത്രനട തുറക്കാൻ എത്തിയ ജീവനക്കാരാണ് ഭണ്ഡാരം പൊളിച്ചതായി കണ്ടത്. പെരിങ്ങോട്ടുകര തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവഗ്രഹങ്ങളുടെ മുൻപിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തിൻ്റെ ലോക്ക് പൊട്ടിച്ച നിലയിലും കണ്ടെത്തി. ക്ഷേത്രം സമിതി ഓഫീസ് തുറന്ന് അലമാര പൊളിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് അന്തിക്കാട് പോലീസ് അന്വേഷണം നടത്തി.