തൃശൂർ: പേരാമംഗലം ക്ഷേത്ര മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു. പേരാമംഗലം മനപ്പടി സ്വദേശി തടത്തില്‍ കണ്ണന്റെ കാറിനാണ് തീ പിടിച്ചത്.ഉച്ചയക്ക് 12. 30 ന് ആണ് സംഭവം ബന്ധുവിൻ്റെ വിവാഹത്തിന് എത്തിയ കണ്ണന്‍ രാവിലെ വാഹനം പാര്‍ക്ക് ചെയ്ത് പോയിരുന്നു. ഉച്ചയ്ക്ക് കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് ചില നാട്ടുകാര്‍ കാറിനെ അടുത്ത് ചെന്ന് നോക്കി കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു ഓടി കൂടിയ ആളുകളും തെച്ചിക്കാട്ട്ക്കാവ് രാമചന്ദ്രന്‍ എന്ന് ആനയുടെ പാപ്പന്‍മാരും ക്ഷേത്ര ജീവനക്കാരും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയവരും ചേര്‍ന്ന് ആന പറമ്പില്‍ നിന്നും വെള്ളം കൊണ്ടു വന്ന് തീ അണക്കുകയായിരുന്നു കാറിന്റെ മുന്‍ വശം പൂര്‍ണ്ണമായി കത്തി നശിച്ചു . ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.