ഇരിങ്ങാലക്കുട: ബൈക്ക് യാത്രികർ തമ്മിൽ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്ക് . കൂടൽമാണിക്യം ഉത്സവത്തിന് വരുന്നതിനിടെ വാഹനം മറി കടക്കുന്നതിനെ ചൊല്ലി ബൈക്ക് യാത്രികർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ എത്തിച്ചത്.
എടമുട്ടം സ്വദേശികളായ ശ്രീരാഗ് (21), അതുൽ (23), കാരയിൽ ഷനിൽ (24), എടക്കുളം സ്വദേശി ശിവനുണ്ണി (24) എന്നിവർക്കാണ് കത്തികുത്തിൽ പരിക്കേറ്റത്. ഇവരെ ആദ്യം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മൂന്നു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടൂർ ഇല്ലിക്കാട് പള്ളിക്ക് സമീപമാണ് സംഭവം നടന്നത്.