തൃപ്രയാർ: നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം. നാട്ടിക ജുമാ മസ്ജിദിന് സമീപം പ്രവർത്തിക്കുന്ന മജീദ് സ്റ്റോഴ്സിലാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്. 20000 രൂപയും 50 പായ്ക്കറ്റ് ബീഡി, സിഗരറ്റ് എന്നിവയും മോഷണം പോയതായി ഉടമ പറഞ്ഞു. വലപ്പാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം പുത്തൻപീടിക, പെരിങ്ങോട്ടുകര ഭാഗങ്ങളിൽ ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. ഒരു മാസം മുൻപ് പഴുവിൽ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണങ്ങളിൽ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.