അന്തിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട് യൂണിറ്റ് 27ാം വാർഷിക പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കെ.എ. ലാസർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ഭാഗ്യനാഥ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വ്യാപര മേഖലയിൽ 50 വർഷം പൂർത്തീകരിച്ച ജോർജ് അരിമ്പൂർ, കെ.ഒ. ജോജിഎന്നിവരെ ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് ജോർജ് അരിമ്പൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വി.എം. സത്താർ, യൂണിറ്റ് ട്രഷറർ ലെജിൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹവിരുന്നും കലാപരിപാടികളും അരങ്ങേറി.
previous post