News One Thrissur
Updates

ആൽഫാ പാലിയേറ്റീവ് കെയറിന് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് കൈമാറി

വലപ്പാട്: രണ്ടു പതിറ്റാണ്ടായി എടമുട്ടം കേന്ദ്രമാക്കി ആരോഗ്യ- സേവന രംഗത്ത് പ്രവർത്തിക്കുന്ന ആൽഫാ പാലിയേറ്റീവ് കെയർ & ഡയാലിസിസ് സെൻ്ററിന് നാട്ടിക നിയോജക മണ്ഡലം എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ആംബുലൻസ് കൈമാറി. സി.സി. മുകുന്ദൻ എംഎൽഎ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിത്ത് അധ്യക്ഷത വഹിച്ചു. ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദ്ദീൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വസന്ത ദേവലാൽ, ഗ്രാമപഞ്ചായത്ത് അംഗം മണി ഉണ്ണികൃഷ്ണൻ , എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രമോഹൻ, ആൽഫാ ഡയാലിസിസ് സെൻ്റർ ഡയറക്ടർ സുരേഷ്, ഡയാലിസിസ് സെന്റർ കൗൺസിൽ പ്രസിഡൻ്റ് പി.എഫ്. ജോയ് എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം ആൽഫാ ഡയാലിസിസ് സെന്റർ രോഗികളെയും എംഎൽഎ സന്ദർശിച്ചു. മണ്ഡലത്തിലെ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾക്ക് സർക്കാരുമായി ചേർന്ന് നിന്ന് പരമാവധി സഹായങ്ങൾ ലഭ്യമാക്കുമെന്ന് എംഎൽഎ പറഞ്ഞു.

Related posts

തൃശൂരിൽ ലഹരി ഉപയോഗിച്ച ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Sudheer K

എസ്.പി.സി കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ.

Sudheer K

അരിമ്പൂരിൽ വയോജന പ്രവേശനോത്സവം

Sudheer K

Leave a Comment

error: Content is protected !!