News One Thrissur
Updates

പടിയം വില്ലേജ് ഡിജിറ്റല്‍ സര്‍വേ; പരാതി അറിയിക്കാം

തൃശൂര്‍: താലൂക്കിലെ പടിയം വില്ലേജ് ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ തയ്യാറാക്കിയ സര്‍വേ റെക്കോര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ക്യാമ്പ് ഓഫീസിലുമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in ൽ ഓണ്‍ലൈനായും പടിയം ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസില്‍ (അന്തിക്കാട് മിനി സിവില്‍ സ്റ്റേഷന്‍) റിക്കോര്‍ഡുകള്‍ പരിശോധിക്കാമെന്ന് സര്‍വേ തൃശൂര്‍ (റെയ്ഞ്ച്) അസി. ഡയറക്ടര്‍ അറിയിച്ചു. എന്തെങ്കിലും പരാതിയുള്ളവര്‍ 30 ദിവസത്തിനകം ചേര്‍പ്പ് റീസര്‍വേ സൂപ്രണ്ടിന് ഫോറം 16 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. സര്‍വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വേ അതിരടയാള നിയമം 10-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചവര്‍ക്ക് അറിയിപ്പ് ബാധകമല്ല. ഫോണ്‍: 0487 2334458.

Related posts

കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കാൻ പദ്ധതിയില്ലെന്ന് ദേശീയ പാത അധികൃതർ.

Sudheer K

ക്ഷേത്രവാദ്യ കലാ ക്ഷേമസഭ വാർഷികം 

Sudheer K

ചാലക്കുടി പുഴയിൽ യുവാവിനെ കാണാതായി.

Sudheer K

Leave a Comment

error: Content is protected !!