News One Thrissur
Updates

നെൽ കർഷകർക്ക് അടിയന്തിരമായി നഷ്ട പരിഹാരം നൽകണം – കേരള കർഷക സംഘം 

ചാഴൂർ: ഉദ്പാദനത്തിൽ വൻതോതിൽ ഇടിവ് സംഭവിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ജില്ലയിലെ വിവിധ പടവുകളിലെ നെൽ കർഷകർക്ക് അടിയന്തിരമായി നഷ്ട പരിഹാരം നൽകണമെന്നും കാർഷിക സർവ്വകലാശാലാ ശാസ്ത്രജ്ഞർ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി നെല്ല് നശിക്കാനുണ്ടായ കാരണം കണ്ടെത്തണമെന്നും കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നെല്ലിനെക്കാൾ അധികം വരിനെല്ലും കൗട്ട പുല്ലും വളരുകയും വിളഞ്ഞ നെല്ലിൽ ഭൂരിഭാഗവും പതിരാവുകയും ചെയ്തതോടെയാണ് കർഷകർ ദുരിതത്തിലായത്. ജില്ലയിലെ ഭൂരിഭാഗം പടവുകളിലും ഇതാണ് സ്ഥിതി. ചാഴൂർ കോവിലകം, അന്തിക്കാട്, പുള്ള്, പുറത്തൂർ, പള്ളിപ്പുറം പടവുകളിലാണ് ഇത് കാര്യമായി ബാധിച്ചിട്ടുള്ളത്. സാധാരണ നിലയിൽ ഒരു ഏക്കറിൽ നിന്ന് 40 ഓളം ചാക്ക് നെല്ല് കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ പരമാവധി 4 ചാക്കാണ് ലഭിച്ചത്.

ലഭിച്ച നെല്ലിനാണെങ്കിൽ ഒട്ടും തൂക്കവുമില്ല. 4 ശതമാനം വരെ വില കുറച്ചാണ് കമ്പനിക്കാർ നെല്ല് എടുക്കുന്നത്. കൊയ്ത്ത് കൂലി വരെ തികയില്ലെന്നതിനാൽ പലരും നെല്ല് കൊയ്യാതെ ഉപേക്ഷിച്ചുകൊയ്യാതെ ഉപേക്ഷിച്ചു പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത തവണ കൃഷിയിറക്കാനാവില്ലെന്ന നിലപാടിലാണ് കർഷകർ. നാശം സംഭവിച്ച വിവിധ പടവുകളിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി, പ്രസിഡൻ്റ് പി ആർ വർഗ്ഗീസ് എന്നിവർ സന്ദർശിച്ചു. കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തുമെന്ന് ഇവർ പറഞ്ഞു. ജില്ലാ ജോ. സെക്രട്ടറി സെബി ജോസഫ്, ഏരിയ സെക്രട്ടറി കെ എസ് മോഹൻദാസ്, ടി ബി വിനോദ് എന്നിവരും ഒപ്പമുണ്ടായി.

Related posts

യുവതിയെ കബളിപ്പിച്ച് 15 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ

Sudheer K

മനക്കൊടി – പുളള് – പള്ളിപ്പുറം കോള്‍ ടൂറിസം; ആലോചനായോഗം ചേര്‍ന്നു

Sudheer K

ഗോപാലൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!