ചാഴുർ: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വി.സെബസ്‌ത്യാനോസിന്റെയും വി.അന്തോണീസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. പഴുവിൽ വികാരി ഫാ.വിൻസെന്റ് ചെറുവത്തൂർ കൊടിയേറ്റം നിർവഹിച്ചു. മെയ് 3,4,5,6 തിയ്യതികളിലാണ് തിരുനാൾ. വികാരി ഫാ. സിജോ കാട്ടൂകാരൻ, ജനറൽ കൺവീനർ ജിന്റോ തേക്കിനിയത്ത്, കൈക്കാരന്മാരായ പോൾ ചാലിശ്ശേരി, ലിന്റോ കൈമഠം, ജീസൻ തട്ടിൽ എന്നിവർ നേതൃത്വം നൽകി.