കയ്പമംഗലം: ദേശീയപാതയിൽ നിന്നും ഇടറോഡിലേക്ക് തിരിച്ച ചരക്ക് ലോറി വഴിയിൽ കുടുങ്ങി. കയ്പമംഗലം ബോർഡ് സെന്ററിലാണ് സിമന്റുമായി വന്ന ലോറി കുടുങ്ങിയത്. സെന്റിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിച്ച ലോറി വൈദ്യുതി പോസ്റ്റിൽ തട്ടിയാണ് മുന്നോട്ടും പിന്നോട്ടും പോകാനാകാതെ കുടുങ്ങിയത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കുടുങ്ങിയ ലോറി ഇപ്പോഴും മാറ്റാൻ കഴിഞ്ഞിട്ടില്ല. ദേശീയപാത വികസിപ്പിച്ചപ്പോൾ ഇടറോഡിന്റെ ഇരു വശത്തുമായി വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചതാണ് ലോറി കുടുങ്ങാൻ കാരണമെന്ന് പറയുന്നു. പലയിടത്തും സമാന രീതിയിൽ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏതാനും ആഴ്ച മുമ്പ് കയ്പമംഗലം പഞ്ചായത്തോഫീസ് റോഡിലും ലോറി കുടുങ്ങിയിരുന്നു.
next post