കുന്നംകുളം: സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടയിൽ അഞ്ചുവയസുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിൻ ലിജി ദമ്പതികളുടെ മകൾ ജനിഫറാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.30 തോടെ ആലുവയിൽ വെച്ചായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. താല്കാലികമായി താമസിചിരുന്ന ആലുവയിലെ ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.