മുറ്റിച്ചൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി മുറ്റിച്ചൂർ യൂണിറ്റിന്റെ 29ാം വാർഷികം നടത്തി. ജില്ലാ ജോ. സെക്രട്ടറി ജോഷി തേറാട്ടിൽ ഉദ്ഘാടനം ചെയ്തു നാട്ടിക മണ്ഡലം കൺവീനർ ചന്ദ്രബോസ് തളിക്കുളം മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അഷറഫ് അമ്പയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ, അശോകൻ തണ്ടാശേരി, ദിനി അനൂപ്, മണി കുടപ്പുള്ളി എന്നിവർ സംസാരിച്ചു. അന്തിക്കാട് പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികൾ: അഷ്റഫ് അമ്പയിൽ (പ്രസിഡന്റ്), ടി.സി. ഷിജോയ് (ജനറൽ സെക്രട്ടറി), അശോകൻ തണ്ടാശ്ശേരി (ട്രഷറർ), ദിനി അനൂപ് (വൈ. പ്രസിഡന്റ്), മണി കുടപ്പുള്ളി(ജോ.സെക്രട്ടറി) .
next post