അരിമ്പൂർ: എറവ് സ്കൂളിന് സമീപം ആറുമുറി കോൾപ്പടവിൽ ഉണക്കപ്പുല്ലിന് തീപ്പിടിച്ച് ഏക്കർ കണക്കിന് പ്രദേശം കത്തിനശിച്ചു. തീപ്പടർന്നത് പരിഭ്രാന്തി പരത്തിയെങ്കിലും നാട്ടികയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു പാടത്ത് തീ പടർന്നു പിടിക്കുന്നത്. സ്ഥലത്തെത്തിയ ജനപ്രതിനിധികൾ ഇടപെട്ട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ മുരളീധരപ്പിള്ള, ചന്ദ്രൻ, ശങ്കരൻ, വിജീഷ്, വിഷ്ണു, ബൈജു എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
previous post