കയ്പമംഗലം: കയ്പമംഗലത്ത് പോസ്റ്റോഫീസിലെ ത്രാസുകൾ റോഡരികിൽ ഉപേ ക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയപാതയോരത്ത് കയ്പമംഗലം പനമ്പിക്കുന്നിലെ പഴയ പോസ്റ്റോഫീസിന് തെക്ക് ഭാഗത്താണ് ഇന്ന് രാവിലെ രണ്ട് ത്രാസുകൾ കണ്ടത്. തപാലുകളുടെ തൂക്കം നോക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസാണിത്. പഴയ ഓഫീസിൽ നിന്നും ആരെങ്കിലും മോഷ്ടിച്ച ശേഷം റോഡരികിൽ ഉപേക്ഷിച്ചതാകാം എന്ന് സംശയിക്കുന്നുണ്ട്. നേരത്തെ ഇവിടെ നിന്നും ഇരുമ്പ് ഷീറ്റുകൾ ആരോ കടത്തികൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ഒരു ത്രാസിൽ നാട്ടിക എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആരും പോലീസിൽ പരാതി അറിയിച്ചിട്ടില്ലെന്ന് കയ്പമംഗലം പോലീസ് പറഞ്ഞു.