News One Thrissur
Updates

ചേറ്റുവ ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി

ചേറ്റുവ: ഫക്കീർസാഹിബ് തങ്ങൾ അവർകളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചന്ദനക്കുടം നേർച്ചയുടെ മർമ്മപ്രധാന ചടങ്ങായ കൊടികയറ്റകാഴ്ച ചുള്ളിപ്പടി പടിഞ്ഞാറ് ഫൈസൽ ബിൻ ഖാലിദ് ഹസ്സൻ വലിയകത്ത് എന്നവരുടെ വസതിയിൽ നിന്ന് ബാൻറ്റ്,ചെണ്ട എന്നിങ്ങനെ വിവിധ തരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ 12 മണിക്ക് ജാറത്തിൽ എത്തി കൊടികയറ്റി. കൊടികയറ്റത്തിന് ഫൈസൽ, ഖാലിദ് ഹസ്സൻ എന്നിവരും ചന്ദനക്കുടം ആഘോഷ കമ്മറ്റി പ്രസിഡണ്ട് പി.കെ. അക്ബർ, സെക്രട്ടറി ഷെഫീർ.എ.എ, വി.എം.എ. അബ്ദുസ്സലാം എന്നിവർചേർന്ന് നേതൃത്തം നൽകി. തുടർന്ന് ജാറം പരിസരത്ത് സൗജന്യ ചക്കരകഞ്ഞി വിതരണം നടന്നു. വൈകീട്ട് 5 മണിക്ക് ചേറ്റുവയിലെ പ്രമുഖ ക്ലബ്ബുകളുടെ ഘോഷയാത്രയും, തുടർന്ന് ചേറ്റുവ ചന്ദനക്കുടം ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ ഗജവീരൻമാരും,വാദ്യ മേളങ്ങളും ചേറ്റുവ ജീഎംയൂപി സ്ക്കൂളിന് സമീപം അണിനിരക്കും.

രാത്രി 8 മണിക്ക് മഹാത്മ ബ്രദേഴ്സ് സ്നേഹ വിരുന്ന് ചേറ്റുവ കടവ്, മേമൻസ് ഫെസ്റ്റ് ചുള്ളിപ്പടി, എഫ്ഏസി ചെത്ത് കാഴ്ച ക്ലബ്ബ് പരിസരം, ചലഞ്ചേഴ്സ് ഫെസ്റ്റ് നാല്മൂല, യുനൈറ്റഡ് ഫെസ്റ്റ് ക്ലബ്ബ് പരിസരം, കോമറേഡ്സ് ഫെസ്റ്റ് അംബേദ്കര്‍ ചുള്ളിപ്പടി പരിസരം എന്നി സ്ഥലങ്ങളിൽ നിന്ന് ക്ലബ്ബുകളുടെ കാഴ്ച തലയെടുപ്പുള്ള ഗജവീരന്മാരെ അണിനിരത്തി യുവതലമുറയുടെ മാസ്മരിക വലയത്തിൽ വിവിധ തരം കലാപരിപാടികളും പുതുതലമുറയുടെ പലവിധ വാദ്യമേളങ്ങളോട് കൂടെ പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചേ മൂന്ന് മണിക്ക് ജാറം പരിസരത്ത് സമാപിക്കും.

Related posts

വെൻമേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച് നൽകുന്ന സഹപാഠിക്കൊരു വീട്; താക്കോൽ കൈമാറി

Sudheer K

രോഗിയുമായി പോയിരുന്ന ആംബുലൻസ് കോൺക്രീറ്റ് കാനയിലേക്ക് ഇടിച്ചു കയറി അപകടം

Sudheer K

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതർ

Sudheer K

Leave a Comment

error: Content is protected !!