എടത്തിരുത്തി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൈപ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡിയുമായ എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി. എടതിരുത്തി പുളിഞ്ചോട് ചൂണ്ടയിൽ ജിനേഷ് എന്ന പ്രാണിനെയാണ് തൃശൂർ ഡിഐജി കാപ്പ് ആക്ട് പ്രകാരം ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായത്. കൈപ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാന്റെയും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെയും റിപോർട്ടിന്റെയും അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നടപടി.
previous post