എടവിലങ്: അവധി ദിവസങ്ങളിൽ വീട്ടിൽ മദ്യം വിൽപ്പന നടത്തിയ ആളെ എക്സൈസ് പിടികൂടി. എടവിലങ് കാര സ്വദേശി ചെന്ന് വീട്ടിൽ വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ എസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായി വെച്ചിരുന്ന 22 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ മുൻപ് ചാരായം വാറ്റിയ കേസിലും മദ്യവില്പന നടത്തിയ കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.
previous post