അന്തിക്കാട്: എകെഡി എൻ്റർടൈൻമെൻ്റ്സിൻ്റെ നേതൃത്വത്തിൽ സെലിബ്രേഷൻ ഗ്രൗണ്ടിൽ നടന്ന ക്യാമ്പ് ഷോർട്ട് ഫിലിം സ്വിച്ച് ഓൺ കർമ്മവും, ലഹരിക്കെതിരെയുള്ള ” വാളാൽ ” ടെലി സിനിമയുടെ പ്രദർശന ചടങ്ങും, മുൻ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഷിബു കൊല്ലാറ അധ്യക്ഷനായി. ചടങ്ങിൽ ചലച്ചിത്ര താരം വിനോദ് കോവൂർ മുഖ്യാതിഥിയായി. നടനും ഗാന രചയിതാവുമായിരുന്ന അന്തരിച്ച വാക്കറ ബഷീറിൻ്റെ ഗാനങ്ങളുടെ പ്രകാശന കർമ്മം ഡോ. ശിവദാസൻ അന്തിക്കാടും, ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ ആവണങ്ങാട്ടിൽ കളരി അഡ്വ.എ.യു. രഘുരാമൻ പണിക്കരും നിർവ്വഹിച്ചു.
അന്തിക്കാട് റഷീദിൻ്റെ കലാജീവിതത്തിനും ലഹരിവിരുദ്ധ പോരാട്ടത്തിനും പിന്തുണ നൽകി പ്രോത്സാഹിപ്പിച്ച മാധ്യമ പ്രവർത്തകർ ഉൾപ്പെടെ വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. എ.വി. ശ്രീവത്സൻ, മണികണ്ഠൻ പുളിക്കത്തറ, ആൻ്റോ തുറയൻ, ഷീജ രാജീവ്, ഡയറക്ടർ രാകേഷ് സ്വാമിനാഥൻ, ബാബു മുക്കോല, മലപ്പുറം സബീന ഒരുമനയൂർ തുടങ്ങിയവർ സംസാരിച്ചു.