ഗുരുവായൂർ: ഷോപ്പിംഗ് കോംപ്ലക്സിന് അകത്തു വന്ന മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതിൽ ഉള്ള വിരോധത്താൽ ക്രൂരമായി മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. തൈക്കാട് ചക്കംകണ്ടം സ്വദേശി കരുമത്തിൽ വീട്ടിൽ ദീപക്കിനെ (28) യാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 10.45 ഓടെ ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അടുത്തുള്ള കൃഷ്ണാഞ്ജലി ഷോപ്പിംഗ്
കോംപ്ലക്സിന് അകത്തു വന്ന് മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതിൽ ഉള്ള വിരോധത്താൽ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഈ കേസിലേക്ക് ഇനിയും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്
ചാവക്കാട് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.