News One Thrissur
Updates

ഒരുമനയൂർ സ്വദേശിയായ യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി.

ചാവക്കാട്: മലയാളി യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി. ഒരുമനയൂർ സ്വദേശിയായ കാളത്ത് വീട്ടില്‍ സലിമിന്റെ മകൻ ഷെമിൽ(28)നെയാണ് മാർച്ച് 31 മുതൽ കാണാതായത്.അബുദാബിയില്‍ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു എംകോം ബിരുദധാരിയായ ഷെമില്‍. അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.

മാർച്ച് 31-ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽ ഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ വിവരം അറിയിച്ചു. കാണാതായി രണ്ടുദിവസത്തിന് ശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അബുദാബി പോലിസിൽ പരാതി നല്‍കി.ഏറെ അന്വേഷണം നടത്തിയിട്ടും യുവാവിനെ കണ്ടെത്തായിട്ടില്ല. ഷെമിലിന്റെ തിരോധനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചിട്ടുണ്ട്.

Related posts

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കുകൾ വർധിപ്പിച്ചു

Sudheer K

ശ്രീരാമൻ അന്തരിച്ചു 

Sudheer K

തീരദേശത്തെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവും ലഹരിവസ്തുക്കളും വില്പന: രണ്ടുപേർ അറസ്റ്റിൽ. 

Sudheer K

Leave a Comment

error: Content is protected !!