News One Thrissur
Updates

നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി

ഗുരുവായൂർ: നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. വെള്ളിയാഴ്ച രാവിലെഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. യുകെയിൽചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ നവ് ഗിരീഷ് ആണ് വരൻ.ഇരുവരുടെയും കുടുംബാംഗങ്ങളും നടൻ സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം നടന്നത്. തൃശൂരിൽ വെച്ച് നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സിനിമ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Related posts

ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പെരിങ്ങോട്ടുകരയിൽ പ്രതിഷേധ പ്രകടനം നടത്തി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

Sudheer K

ഏകാദശി: ഗുരുവായൂരിൽ ചൊവ്വാഴ്ച രാത്രി മുതൽ ഗതാഗത നിയന്ത്രണം.

Sudheer K

തളിക്കുളത്ത് പഞ്ചായത്ത്‌ റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രകടനവും, ഉപരോധ സമരവും നടത്തി 

Sudheer K

Leave a Comment

error: Content is protected !!