കയ്പമംഗലം: രണ്ട് കടകൾ കുത്തിത്തുറന്ന് മോഷണം. കയ്പമംഗലം പന്ത്രണ്ട് സെൻ്ററിലാണ് കടകൾ കുത്തിത്തുറന്നത്. ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന ജനത സ്റ്റോഴ്‌സ്, തൊട്ടടുത്ത മിൻ്റ്സ ഹോട്ടൽ എന്നിവിടങ്ങളിലാണ് മോഷണമുണ്ടായത്. ജനത സ്റ്റോഴ്‌സിൽ നിന്ന് 15 ഓളം പാക്കറ്റ് സിഗരറ്റും ചില്ലറ പണവും പോയിട്ടുണ്ട്, ഹോട്ടലിൽ നിന്നും രണ്ടായിരം രൂപയോളവും കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ ഹോട്ടൽ തുറക്കാനെത്തിയപ്പോഴാണ് രണ്ടിടത്തും മോഷണം നടന്ന വിവരം അറിയുന്നത്. ജനത സ്റ്റോഴ്‌സിൻ്റെ മുൻഭാഗത്തെ ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
previous post