News One Thrissur
Updates

പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു.

തൃശ്ശൂർ: പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ. നടേശൻ(90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. കൊല്ലം മാങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന് സംഗീതം അഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ് തൃശൂരിൽ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം അവതരിപ്പിച്ചിട്ടുണ്ട്.

2016ൽ സംസ്ഥാന സർക്കാർ സ്വാതി സംഗീത പുരസ്കാരം നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്, സംഗീതകലാ ആചാര്യ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മങ്ങാട് നടേശനും സുധാവർമയും ചേർന്നുള്ള ആകാശവാണിയിലെ കർണാടക സംഗീതപാഠം വളരെ ജനപ്രിയമായിരുന്നു. ഭാര്യ: നിർമല. മക്കൾ. ഡോ. മിനി, പ്രിയ, പ്രിയദർശിനി. മരുമക്കൾ: സജിത്ത്, സുനിൽ, സുനിൽ. സംസ്കാരം വെള്ളിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ.

Related posts

വലപ്പാട്ടെ പൊതുസ്ഥലങ്ങൾ ഇനി കാമറ നിരീക്ഷണത്തിൽ.

Sudheer K

രവീന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

Sudheer K

സുഹറ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!