News One Thrissur
Updates

ചേർപ്പിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

ചേർപ്പ്: തൃശൂർ – തൃപ്രയാർ റൂട്ടിൽ മുത്തുള്ളിയാലിൽ സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീപ്പിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്ത് നിന്നും തൃപ്രയാർ ഭാഗത്തേക്ക് വന്നിരുന്ന ബസ്സും എതിരെ വന്ന ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ ജീപ്പ് ബസ്സിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ബസ്സിലേക്ക് ഇടിച്ച് കയറിയ ജീപ്പിൽ നിന്നും ഏറെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്. ഇവരെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു.

Related posts

ഹലീമ അന്തരിച്ചു.

Sudheer K

ബാറിൽ വെച്ച് സുഹൃത്തിനെ ഗ്ലാസ് പൊട്ടിച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ പിടികൂടി

Sudheer K

അലി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!