ചേർപ്പ്: മുത്തുള്ളിയാലിൽ ജീപ്പും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ആലുവ മഞ്ഞപ്ര സ്വദേശി ആവുപാടം ബിജു (44), ഒറീസ സ്വദേശി സന്തോഷ് പ്രധാൻ (39) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ബസിലുണ്ടായിരുന്ന പത്തിലധികം പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ചേർപ്പ് മുത്തുള്ളിയാൽ പരിസരത്താണ് അപകടം ഉണ്ടായത്.