News One Thrissur
Updates

ഉഷ്ണ തരംഗത്തെ നേരിടാൻ കൃത്രിമ മഴ പെയ്യിക്കണമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ

കയ്പമംഗലം: സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത ഉഷ്ണ തരംഗത്തിന് പ്രതിവിധിയായി കൃത്രിമ മഴപെയ്ക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി. ടൈസൺമാസ്റ്റർ എംഎൽഎ സംസ്ഥാന മുഖ്യമന്ത്രി പിണറായിവിജയന് കത്ത് നൽകി. ഗൾഫ് നാടുകളിലും ഇന്ത്യയിൽ തന്നെ കർണാടക പോലുള്ള മറ്റുസംസ്ഥാനങ്ങളിലും ഉഷ്ണ തരംഗം അസഹനീയമാകുമ്പോൾ മേഘങ്ങളിൽ രാസവസ്തുക്കൾ പ്രസരിപ്പിച്ച് മഴപെയ്യിപ്പിക്കുന്ന പദ്ധതി ഏറെക്കാലമായി വ്യാപകമാണ്.

ക്ലൗഡ് സീഡിങ് നടത്തിയാൽ സംസ്ഥാനത്താകെ ആവശ്യമായ മഴ ലഭിക്കുകയും ഉഷ്ണതരംഗം അപ്പാടെ ശമിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പ്രവചിക്കുന്നതിന്റേ അടിസ്ഥാനത്തിൽ കൃത്രിമ മഴയുടെ സാധ്യതകൾ പരിശോധിക്കണമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ആവശ്യപ്പെട്ടു.

Related posts

കേബിൾ ടീവി ഓപ്പറേറ്റർ ആലപ്പാട് സ്വദേശി ബിജു അന്തരിച്ചു.

Sudheer K

കിണറ്റില്‍ വീണ പോത്ത്കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി

Sudheer K

രാധകൃഷ്ണൻ നായർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!