ചാവക്കാട്: അബുദാബിയിൽ കാണാതായ ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ കിണറിനു പടിഞ്ഞാറെ വശം കാളത്ത് സലീമിന്റെ മകൻ ഷെമീൽ 28 ആണ് മരിച്ചത്. കഴിഞ്ഞ മാസം 31നാണ് ഷെമീലിനെ കാണാതായത്. അബുദാബി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 31-ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താ തിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ റാസൽ ഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ വിവരം അറിയിക്കുകയായിരുന്നു. കാണാതായി രണ്ടുദിവസത്തിന് ശേഷവും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അബുദാബി പോലിസിൽ പരാതി നൽകുകയായിരുന്നു.