കാഞ്ഞാണി: വടക്കേ കാരമുക്ക് സെൻ്റ് ജോസഫ് കുരിശു പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിന് കൊടിയേറി.ഇടവ വികാരി ഫാ.പ്രതീഷ് കല്ല റക്കൽ കൊടിയേറ്റം നിർവഹിച്ചു മെയ് 11, 12 തീയതികളിലാണ് തിരുനാൾ. തിരുനാളിൻ്റെ ഭാഗമായി 4 മുതൽ 13 വരെ വൈകീട്ട് 5.30 ന് നവനാൾ ദിവ്യബലി.
ലദീഞ്ഞ്, നൊവേന, സന്ദേശം, പ്രസുദേന്തി വാഴിക്കൽ, നേർച്ചഭക്ഷണ വിതരണം മെയ് 11 ന് രാവിലെ 11 മുതൽ വീടുകളിലേക്ക് ലില്ലി പൂവ് എഴുന്നള്ളിപ്പ് 12 ന് രാവിലെ 10 ന് ആഘോഷമായ പാട്ടുകുർബാന, സന്ദേശം, തിരുനാൾ പ്രദക്ഷിണം, വൈകീട്ട് 5.30ന് ഇടവകാതിർത്തിയിൽ നിന്നും ലില്ലിപ്പൂവ് എഴുന്നള്ളിപ്പ് 13 ന് വൈകീട്ട് 6 ന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ്, 7 ന് സിനിമ പ്രദർശനം എന്നിവയുണ്ടാകും.