News One Thrissur
Updates

കുടിവെള്ളക്ഷാമം: മണലൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫിൻ്റെ പ്രതിഷേധ സമരം

കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലകളായ കരിക്കൊടി, മാമ്പിള്ളി, പാലാഴി പ്രദേശങ്ങളിൽ ആഴ്ചകളായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മണലൂർ പഞ്ചായത്ത് കമ്മിറ്റി മണലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാപഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് സമരം ഉദ്ഘാടനം ചെയ്തു.

സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ അധ്യക്ഷത വഹിച്ചു. വി.വി. പ്രഭാത്, പി.ബി. ജോഷി, വി.വി. സജീന്ദ്രൻ, ധർമ്മൻ പറത്താട്ടിൽ, പി.ബി. ഹരിദാസ്, എം.വി. ഷാജി, പി.ബി. സുരേഷ്, സിന്ധു ശിവദാസ്, സിമി പ്രദീപ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരത്തിന് ശേഷം എൽഡിഎഫ് നേതാക്കൾ മണലൂർ പഞ്ചായത്ത് പ്രസിഡണ്ടുമായി നടത്തിയ ചർച്ചയിൽ എത്രയും വേഗം പരിഹാരമുണ്ടാകുമെന്ന് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായി എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

Related posts

സ്കന്ദജി അന്തരിച്ചു.

Sudheer K

വാഹനാപകടം: യുവാവ് മരിച്ചു

Sudheer K

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!