News One Thrissur
Updates

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേട ഭരണി – കാർത്തിക വേല ആഘോഷത്തിന് കൊടിയേറി. 

അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേട ഭരണി – കാർത്തിക വേല ആഘോഷത്തിന് കൊടിയേറി. തന്ത്രി പഴങ്ങാം പറമ്പ് കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റം നിർവഹിച്ചു.. ദേവസ്വം പ്രസിഡൻ്റ് കെ. രാമചന്ദ്രൻ, പി. കൃഷ്ണൻകുട്ടി നായർ, ഗോപി അറയ്ക്കൽ, വൈശാഖ് എന്നിവർ നേതൃത്വം നൽകി.

എട്ടിന് ഭരണി വേലയും 9 ന് കാർത്തിക വേലയും ആഘോഷിക്കും. 8 ന് രാവിലെ 7ന് സോപാന സംഗീതം, 12.30 ന് പഞ്ചവാദ്യത്തോടെ വലിയ പാണികൊട്ടി ഭഗവതിയെ പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കും. 4 ന് മേളത്തോടെ തിരിച്ചെഴുന്നള്ളിപ്പ്, 7 ന് വർണ്ണ മഴ, 7.30 ന് ഗാനമേള, 10 ന് ട്രിപ്പിൾ തായമ്പക, ഒന്നിന് രാത്രി വേല എഴുന്നള്ളിപ്പ്, തുടർന്ന് കാർത്തിക വേലയുടെ ഭാഗമായി അനുഷ്ഠാന കലാ രൂപങ്ങളുടെ എഴുന്നള്ളിപ്പ്, വൈകീട്ട് 5 ന് കാവ് തീണ്ടൽ എന്നിവ നടക്കും.

Related posts

കുടിവെള്ളമില്ല: ശ്രീനാരായണപുരത്ത് ദേശീയപാത നിർമ്മാണം തടഞ്ഞ് നാട്ടുകാർ.

Sudheer K

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Sudheer K

മൊബൈൽ ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു ; ഒഴിവായത് വൻ ദുരന്തം, സംഭവം ചാവക്കാട് ഒരുമനയൂരിൽ

Sudheer K

Leave a Comment

error: Content is protected !!