ചാവക്കാട്: കെ.പി. വത്സലൻ സ്പോർട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന കെ.പി. വത്സലൻ സ്മാരക അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മെയ് 12-നു തുടങ്ങും. മത്സരങ്ങൾക്കു മുന്നോടിയായി പ്രാദേശിക ടീമുകൾ അണിനിരക്കുന്ന അനുബന്ധ മത്സരങ്ങളും നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായി സംഘടിപ്പിച്ച സംഘാടകസമിതി രൂപവത്കരണയോഗം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി രവീന്ദ്രൻ, എ.എച്ച്. അക്ബർ, പി.എസ്. അശോകൻ, പി.എസ്. അബ്ദുൾറഷീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എച്ച്. അക്ബർ (ചെയർമാൻ), പി.എസ്. അശോകൻ (കൺവീനർ), ടി.എസ്. ദാസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
previous post