കാഞ്ഞാണി: തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ വൈകുന്നേരങ്ങളിൽ കാഞ്ഞാണി സെന്ററിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഒരു ഹോം ഗാർഡ് മാത്രമാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്. ഗുരുവായൂർ, പെരിങ്ങോട്ടുകര, തൃശൂർ, വാടാനപ്പള്ളി എന്നീ നാലു പ്രദേശത്തു നിന്നുള്ള വാഹങ്ങൾ എത്തി ചേരുന്ന ജങ്ഷനാണ് കാഞ്ഞാണി. തിരക്കേറിയ സമയങ്ങളില് ബ്ലോക്കിൽപ്പെടുന്ന ചില സ്വകാര്യ ബസ്സിലെ ജീവനക്കാർ വാഹനങ്ങൾ നിയന്ത്രിക്കുന്നത് കൂടുതൽ ബ്ലോക്ക് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ പോലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസുകാരെത്തി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.