തൃശൂർ: പീച്ചിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു. കല്ലിടുക്ക് കൊക്കിണി വീട്ടിൽ ആനന്ദൻ ആണ് മരണപ്പെട്ടത് 66 വയസായിരുന്നു. തൊട്ടടുത്ത വീട്ടിലെ മരം മുറിക്കുന്നതിനിടെ കാല് തെറ്റി താഴെ വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരപരിക്കേറ്റ ആനന്ദനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയാണ് സംഭവം. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
previous post
next post