അരിമ്പൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അരിമ്പൂർ സ്വദേശി മരിച്ചു. കൈപ്പിള്ളി റിങ് റോഡിൽ വട്ടപ്പറമ്പത്ത് ശ്രീകുമാർ(24) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ നെല്ലിക്കുന്ന് പടിക്കല ജംഗ്ഷനിലായിരുന്നു അപകടം. കാറും ശ്രീകുമാർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിൽ. സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് നടക്കും. അരിമ്പൂർ സെൻ്ററിൽ ലോട്ടറിക്കട നടത്തുന്ന വിജയകുമാറിൻ്റെയും സരിതയുടെയും മകനാണ്. സഹോദരി അഞ്‌ജലി.