വെങ്കിടങ്ങ്: പാടൂർ കർഷക കൂട്ടായ്മയുടെ നേത്യത്വത്തിൽ കാരായിൽ നജീബ് റഹ്മാന്റെ പുരയിടത്തിൽ ഉൽപ്പാദിപ്പിച്ച തണ്ണി മത്തൻ വിളവെടുപ്പ് നടന്നു. കൂട്ടായ്മ പ്രസിഡൻ്റ് പി.പി. അലി ഉദ്ഘാടനം ചെയ്തു. വെള്ളരി, കുക്കുംബർ, പഴവെള്ളരി എന്നിവ കൃഷി ചെയ്തു മികച്ച വിളവ് ലഭിച്ചിരുന്നു. തണ്ണിമത്തൻ കൃഷിയിലും ഈ കൂട്ടായ്മ നൂറ് മേനി വിളവ് കൊയ്തു. നമ്മുടെ നാട്ടിലും മികച്ച വിളവ് ലഭിക്കും എന്നതിനുള്ള ഉദാഹരണമാണ് ഈ കൂട്ടായ്മയുടെ വിജയഗാഥ. കൂട്ടായ്മ അംഗങ്ങളായ എം.ജി. സുഗതൻ, പി.കെ. സലിം, പീറ്റർ, എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.