പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമപഞ്ചായത്തിലെ ശാന്തിതീരം പൊതുശ്മശാനത്തിലും മാലിന്യങ്ങൾ കൂമ്പാരമായി നിക്ഷേപിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ഗ്രാമ പഞ്ചായത്തിലേക്ക് ചൂലും, കോരിയും, കൊട്ടയുമായി, പ്രതിഷേധ സമരം നടത്തി. ഹരിത കർമ്മ സേന വീടുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും ശേഖരിച്ച് മാലിന്യങ്ങൾ ശ്മശാനത്തിനകത്തും പരിസരത്തും അലക്ഷ്യമായി കുന്നുകുട്ടി ഇട്ടിരിക്കുന്നു. കനോലി കനാലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശാന്തി തീരം ശ്മശാനത്തിൽ ഈ മാലിന്യ കൂമ്പാരങ്ങൾ കാറ്റത്ത് പുഴയിലേക്കും പടരുകയാണ്. മൃതശരീരം കൊണ്ടുവരുന്നവർ ഈ മാലിന്യ കൂമ്പാരങ്ങൾ താണ്ടി ഏറെ മോശപ്പെട്ട ഈ അവസ്ഥയിൽ മൃതശരീരത്തിന് വേണ്ട വിശ്വാസങ്ങൾ അനുഷ്ഠിക്കുന്ന പൂജാകർമ്മങ്ങൾ പോലും ചെയ്യാൻ കഴിയാതെ വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ മൃതശരീരങ്ങൾ സംസ്കരിക്കുന്നത്.
പ്രതിഷേധ സമരം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. എ.വി. യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തന്ന്യം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സമരത്തിൽ അര്ടിസ്റ്റ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അശ്വിൻ ആലപ്പുഴ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആന്റോ തൊറയാൻ, മിനി ജോസ്, വിനയചന്ദ്രൻ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിൽ കരിപ്പായി,റാണിഷ് രാമൻ, യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി ആഷിക് ജോസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് കെ.എച്ച്, മിഥുൻ ഐ.വി, അമൽ ഐ.എസ്, ജോൺ ജോസഫ്, എഡ്വിൻ റാഫേൽ, സന്ദീപ് എ.എസ് എന്നിവർ പങ്കെടുത്തു