വെങ്കിടങ്ങ് : പുളിക്കക്കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.തൊയക്കാവ് കോഴിപ്പറമ്പിന് സമീപം കടവത്ത് ദാസൻ്റെ മകൻ അഖിൽ (29) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെ കണ്ടെത്തിയത്. പാലത്തിൻ്റെ തെക്ക് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ നാലു മുതൽ വീട്ടിൽ നിന്ന് കണതായ യുവാവിൻ്റെ സൈക്കിൾ പുളിക്കക്കടവ് പാലത്തിൽ നിന്നും കണ്ടെത്തിയതിനെത്തുടർന്ന് പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതായി സംശയം ഉയർന്നത്. തുടർന്ന് പാവറട്ടി വാടാനപ്പള്ളി പോലീസും ഗുരുവായൂർ ഫയർഫോഴ്സിന്റെയും, മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ കനോലിക്കനാലിൽ നടത്തിയ തിരച്ചിലിലാണ് മുതദേഹം കണ്ടെത്തിയത്. മൃതദേഹം ചാവക്കാട് ഗവ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: പ്രീത. സഹോദരൻ: നിഖിൽ.
next post