ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ താമസക്കാരായവരും മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ചവരുമായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എൻ.കെ. അക്ബർ എം.എൽ.എ പ്രതിഭ പുരസ്കാരം നൽകി ആദരിക്കുന്നു.
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ബന്ധപ്പെട്ട സ്കൂളുകളിൽ നിന്നും ശേഖരിക്കുന്നതിനാൽ അവർ വിവരങ്ങൾ നൽകേണ്ടതില്ല. മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന മണ്ഡലത്തിലെ താമസക്കാരായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളും ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, മണ്ഡലത്തിൽ താമസിക്കുന്നതാണെന്നുള്ള വാർഡ് മെമ്പറുടെ സാക്ഷ്യപത്രം എന്നിവ മെയ് 20നകം ഗുരുവായൂർ എം.എൽ.എയുടെ ഓഫീസിൽ നൽകണം.