News One Thrissur
Updates

നാട്ടിക നിയോജക മണ്ഡലം എംഎൽഎ വിദ്യാഭ്യാസ അവാർഡ് – 2024. അപേക്ഷ ക്ഷണിക്കുന്നു

നാട്ടിക: നാട്ടിക നിയോജകമണ്ഡലത്തിലെ താമസക്കാരായവരും, മണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിലെ SSLC / +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ നാട്ടിക നിയോ ജകമണ്ഡലം എംഎൽഎ യുടെ നേതൃത്വത്തിൽ ആദരിക്കുന്നു.

* നാട്ടിക നിയോജകമണ്ഡല ത്തിനുള്ളിലെ സ്കൂളുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ അതാത് സ്കൂളുകൾ മുഖേന ബിആർസിയിലേക്ക് രേഖകൾ നൽകുക (എംഎൽഎ ഓഫീസിൽ എത്തിക്കേണ്ടതില്ല)

* നിയോജക മണ്ഡലത്തിനുള്ളിൽ താമസക്കാരായ മണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ പെരിങ്ങോട്ടു കരയിൽ പ്രവർത്തിക്കുന്ന എംഎൽഎ ക്യാമ്പ് ഓഫീസിലേക്ക് രേഖകൾ നേരിട്ട് എത്തിക്കുക. ആവശ്യമായ രേഖകൾ : SSLC / +2 മാർക്ക്ലിസ്റ്റ്, പാസ്പോർട്ട് ഫോട്ടോ, മുഴുവൻ വിലാസം & ഫോൺ നമ്പർ. NB: അവസാന തിയ്യതി : മെയ് 30

കൂടുതൽ വിവരങ്ങൾക്ക് : അസ്ഹർ : 8943 745 451, 9846 605986

Related posts

ഒരുമനയൂരിൽ വികസന സെമിനാറിൻ്റെ കരട് പദ്ധതി രേഖ കത്തിച്ച് യുഡിഎഫിൻ്റെ പ്രതിഷേധം.

Sudheer K

സരോജിനി അന്തരിച്ചു 

Sudheer K

അന്തിക്കാട് സിഐടിയു ഹാളിൽ പെൻഷൻ മസ്റ്ററിംഗ് ക്യാംപ് 

Sudheer K

Leave a Comment

error: Content is protected !!