അന്തിക്കാട്: 2023 പ്രൊഫസർ നരേന്ദ്രപ്രസാദ് ഇൻ്റർനാഷണൽ പുരസ്കാരത്തിന് സുരേഷ് വാഴപ്പിള്ളിയെ തിരഞ്ഞെടുത്തു. മെയ് 21ന് തിരുവനന്തപുരം ആററുകാൽ ക്ഷേത്രം അംബ ഓഡിറ്റോറിയത്തിൽ വെച്ചാണ് അവാർഡ് സമർപ്പണം നടക്കുക. സീറോ വൺ മീഡിയ ക്രിയേഷൻസിൻ്റെ ബാനറിൽ ഭക്തിനിർഭരമായ മ്യൂസിക് ആൽബം ”അയ്യനയ്യപ്പസ്വാമി” സംവിധാനം ചെയ്ത സുരേഷ് വാഴപ്പിള്ളിക്കാണ് 2023ലെ എക്സലൻ്റ് അവാർഡ് ലഭിച്ചിരിക്കുന്നത്.
അയ്യനയ്യപ്പ സ്വാമിക്ക് പാട്ട് എഴുതിയ എളനാട് പ്രദീപ് ദാമോദരന് സ്പെഷൽ ജൂറി അവാർഡും ലഭിച്ചിട്ടുണ്ട്. വിഷുവിന് പുറത്തിറക്കിയ വിഷുകൈനീട്ടം അടക്കം ഇരുപത്തിഒന്ന് ഷോർട്ട് ഫിലിമുകളാണ് സീറോ വൺ മീഡിയ ക്രിയേഷൻസിൻ്റെ ബാനറിൽ സുരേഷ് വാഴപ്പിള്ളി സംവിധാനവും മണലൂർ അമ്മ അനിൽ ക്യാമറയും ചലിപ്പിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. അന്തിക്കാട് മണലൂർ പ്രദേശത്തുള്ള ഒരു കൂട്ടം ഗ്രാമീണരായ തൊഴിലാളികളും കച്ചവടക്കാരും ചുമട്ട് തൊഴിലാളികളും കൂലി പണിക്കാരും വിദ്യാർത്ഥികളും വീട്ടമ്മമാരും ചേർന്നുണ്ടാക്കിയ ഒരു കൂട്ടായ്മയാണ് സീറോ വൺ മീഡിയ ക്രിയേഷൻസ്.