അന്തിക്കാട്: അറബിക് ജോതിഷത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു . പഴുവിലിൽ അറബിക് ജോതിഷം നടത്തുന്ന ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ യൂസഫലിയെ (45) പോലീസ് അറസ്റ്റ് ചെയ്ത ന് . തൃശൂർ സ്വദേശിനിയുടെ ദോഷം മാറ്റുവാനായി പൂജക്ക് എത്തിയപ്പോൾ ബോധം കെടുത്തി. പിന്നീട് പാതി മയക്കത്തിലായ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു വെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.