കയ്പമംഗലം: വിഷു ദിവസം കയ്പമംഗലം മൂന്നുപീടികയിൽ പടക്കം വിൽപ്പനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രധാന പ്രതിയും കയ്പമംഗലം ചളിങ്ങാട് സ്വദേശിയുമായ വൈപ്പിൻകാട്ടിൽ അജ്മൽ (27) നെയാണ് കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. മൂന്നുപീടിക സെന്ററിൽ പടക്കകച്ചവടം നടത്തിയുരുന്ന പെരിഞ്ഞനം പത്രമുക്ക് സ്വദേശി കാരിക്കുറ്റി സുധീഷിന് (കണ്ണൻ) കുത്തേറ്റത്. കേസിലെ മറ്റൊരു പ്രതിയായ ഇജാസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതയിൽ ഹാജരാക്കിയ അജ്മലിനെ റിമാൻഡ് ചെയ്തു.