News One Thrissur
Updates

കാരമുക്ക് ചിദംബരക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം

കാഞ്ഞാണി: ശ്രീനാരായണ ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബരക്ഷേത്രത്തിലെ 104മത് പ്രതിഷ്ഠാദിനാഘോഷം ഭക്തിനിർഭരമായി. ക്ഷേത്രമേൽശാന്തി സിജിത്തിൻ്റെ കാർമ്മികത്വത്തിൽ മഹാഗണപതിപൂജ, വിശേഷാൽപൂജകൾ, മഹാഗുരുപൂജ എന്നിവ നടന്നു. ശിവഗിരിമഠം ശ്രീമദ് അദ്വൈതാനന്ദ തീർത്ഥാസ്വമിക്ക് പൂർണ്ണ കുംഭം മേൽശാന്തി സിജിത്ത് നൽകി. സമാജം ഭരണസമിതി സംരക്ഷണസമിതി ക്ഷേത്ര ഉപസമിതി മാതൃ സമിതി അംഗങ്ങളുടേയും ഗുരുദേവഭക്തരുടേയും അകമ്പടിയോടെ ക്ഷേത്രസനിധിയിലേക്കും അവിടെനിന്ന് പ്രതിഷ്ഠാദിനാഘോഷ വേദിയിലേക്കും ആനയിച്ചു കൊണ്ടുപോയി.

വേദിയിൽ വെച്ച് തീർത്ഥാസ്വാമികൾ ദീപം തെളിയിച്ചു പ്രതിഷ്ഠാദിനം ആഘോഷ ചടങ്ങുകൾക്ക്തുടക്കം കുറിച്ചു. സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട് അധ്യഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ജി ശശിധരൻ മാസ്റ്റർ, അഡ്വ.ടി.ആർ. ശിവൻ സംസാരിച്ചു. തീർത്ഥാസ്വാമി ശ്രീനാരായണ ധർമ്മപ്രഭാഷണവും തുടർന്ന് ഗുരുപൂജയും പ്രതിഷ്ഠാദിന അന്നദാനവും നടത്തി. ക്ഷേത്രസന്നിധിയിൽ ഗുരുദേവഭക്തരുടേയും നാട്ടുകാരുടേയും വൻ തിരക്കായിരുന്നു. വൈകിട്ട് ദീപകാഴ്ചയുമൊരുക്കി. പ്രതിഷ്ഠാദിന ആഘോഷ ചടങ്ങുകൾക്ക് ക്ഷേത്രസെക്രട്ടറി രതിഷ് കൂനത്ത്, സ്കൂൾ മാനേജർ പ്രദീപ് മാസ്റ്റർ, ട്രഷറർ ജയപ്രകാശ് പണ്ടാരൻ ഡയറക്ടർമാർ സംരക്ഷണസമിതി ചെയർമാൻ സൂര്യൻപൂവ്വശ്ശേരി, കൺവീനർ, വാസുദേവൻ കാളി പറമ്പിൽ, വൈസ് ചെയർമാൻമാരായ ധനേഷ് മഠത്തിപറമ്പിൽ, ഗോപികോരത്ത്, ട്രഷറർ സുനിൽകുമാർ കെ.ഡി, ക്ഷേത്ര ഉപസമിതി മാത്യസമിതി അംഗങ്ങൾ എന്നിവർ നേത്യത്വം നൽകി. തലേദിവസം ആലപ്പി വിജയന്റെ ആധ്യാത്മിക ഗാനപ്രഭാഷണവും ഉണ്ടായിരുന്നു.

Related posts

പത്താഴകുണ്ട് ഡാം: മൂന്ന് ഷട്ടറുകൾ തുറന്നു

Sudheer K

വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു

Sudheer K

മുല്ലശ്ശേരിയിൽ കാട്ട്പന്നികളുടെ ആക്രമണത്തിൽ വാഴകൾ നശിച്ചു.

Sudheer K

Leave a Comment

error: Content is protected !!